Jun 02, 2025 12:01 PM
പെരുനാട് : സേവാഭാരതിയും കെ.ചിറ്റിലപ്പിള്ളി ഫൌണ്ടേഷനും തലചായ്ക്കാനൊരിടം പദ്ധതിയിൽ പെരുനാട് പഞ്ചായത്തിൽ, തുലാപ്പള്ളി, പാലത്തിങ്കൽ, കെ കെ രാജമ്മ ക്കും കുടുംബത്തിനും നിർമ്മിച്ച് നൽകിയ വീടിന്റെ സമർപ്പണവും താക്കോൽ ദാനവും നടത്തി. സേവാഭാരതി പെരുനാട് സമിതി പ്രസിഡന്റ് ശ്രീ ഗിരീഷിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വീടിൻ്റെ താക്കോൽദാനം സേവാഭാരതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ.അശോക് കുമാർ നിർവഹിച്ചു, സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡോക്ടർ കൃഷ്ണൻ നമ്പൂതിരി മംഗളപത്ര സമർപ്പണവും, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ് ശ്രീ ജി ബി ബിനു സേവാസന്ദേശവും നൽകി. സേവാഭാരതി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എൻ സന്തോഷ് കുമാർ , സംഘടനാ സെക്രട്ടറി ശ്രീ കെ ബാബു , സേവാഭാരതി ജില്ലാ സമിതി കാര്യകർത്താക്കളും , സേവാഭാരതി പെരുനാട് സമിതി പ്രവർത്തകരും പൊതുജനങ്ങളും സമർപ്പണ പരിപാടിയിൽ പങ്കെടുത്തു.