
Oct 10, 2025 11:11 AM
പത്തനംതിട്ട: സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് തലചായ്ക്കാനൊരിടം പദ്ധതിയിൽ പത്തനംതിട്ട ചെന്നിർക്കര പഞ്ചായത്തിൽ മൂന്നാം വാർഡിൽ അനന്ദു ഭവനിൽ ശ്രീ സതീഷ് കുമാറിനും കുടുംബത്തിനും നിർമ്മിച്ചു നൽകുന്ന ജില്ലയിലെ ആറാമത്തെ വീടിന്റെ താക്കോൽദാനം സേവാഭാരതി ചെന്നിർക്കര യൂണിറ്റ് പ്രസിഡന്റ് ശ്രീ.ടി ജി ശിവശങ്കരൻ അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചലചിത്ര സംവിധായകൻ ശ്രീ. അനു പുരുഷോത്ത് താക്കോൽദാന കർമ്മം നിർവ്വഹിച്ചു. സേവാഭാരതി ജില്ലാ അദ്ധ്യക്ഷൻ അഡ്വ ഡി അശോക് കുമാർ മംഗളപത്രം കുടുബത്തിന് കൈമാറി. രാഷ്ട്രി സ്വയം സേവക സംഘം മാനനീയ ജില്ലാ സംഘചാലക് അഡ്വ മാലക്കര ശശി സാർ സേവാ സന്ദേശം നൽകി.