May 02, 2025 12:41 PM
പത്തനംതിട്ട: കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളവും സംയുക്തമായി സംസ്ഥാനത്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നൂറു വീടുകളുടെ തലചായ്ക്കാനൊരിടം പദ്ധതിയിൽ പത്തനംതിട്ട ജില്ലയിൽ കുറ്റൂർ പഞ്ചായത്തിൽ തൈമറവുങ്കര കൊച്ചുപൊയ്കയിൽ ശ്രീമതി ലതാദേവിക്കും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ അധ്യക്ഷൻ അഡ്വ അശോക് കുമാർ നിർവഹിച്ചു.
സേവാഭാരതി കുറ്റൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ സുധീപ് തോട്ടുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, തിരുവല്ല ജോയിന്റ് ആർ ടി ഓ ശ്രീ ഡാനിയൽ സ്റ്റീഫൻ ഗൃഹ സമർപ്പണം ഉദ്‌ഘാടനം നടത്തി. യൂണിറ്റ് സെക്രട്ടറി ശ്രീ സുരേഷ് കുമാർ യോഗത്തിലെ അതിഥികൾക്ക് സ്വാഗതം ആശംസിച്ചു . ദേശീയ സേവാഭാരതി സംസ്ഥാന മീഡിയ കോർഡിനേറ്റർ ശ്രീ ജി ശ്രീകുമാർ മംഗള പത്രം കൈമാറി, സേവാ സന്ദേശവും നൽകി. തുടർന്ന് റവ. ഫാദർ ജേക്കബ് ചെറിയാൻ, ശ്രീ സബ് കുറ്റിയിൽ (കുറ്റൂർ ഗ്രാമപഞ്ചായത്തു മെമ്പർ ), ശ്രീ ടി ജി മധുസൂദനൻ പിള്ള (എൻ എസ് എസ് കരയോഗം ട്രഷറർ), ശ്രീമതി പുഷ്പ വത്സകുമാർ (ദേശീയ സേവാഭാരതി ജില്ലാ കമ്മിറ്റി അംഗം ) തുടങ്ങിയവർ യോഗത്തിൽ ആശംസകൾ നൽകി. സേവാഭാരതി യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ ഗോപകുമാർ കൃതജ്ഞത രേഖപ്പെടുത്തി.
ചടങ്ങിൽ ദേശീയ സേവാഭാരതിയുടെ ജില്ലാ, പഞ്ചായത്തു കാര്യകർത്താക്കളും, മറ്റ് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും, നാട്ടുകാരും പങ്കെടുത്തു.