Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

തലചായ്ക്കാനൊരിടം- പത്തനംതിട്ട കുളനട പഞ്ചായത്തിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം

Mar 17, 2026 01:15 PM

പത്തനംതിട്ട : സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന “തലചായ്ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായി 2025–26 വർഷത്തിൽ കേരളത്തിൽ നിർമ്മിച്ച  വീടിന്റെ താക്കോൽദാനം 2026 മാർച്ച് 15-ന് രാവിലെ നടന്നു. കുളനട പനങ്ങാട് സ്വദേശിനിയായ ശ്രീമതി സതിയമ്മയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം സേവാഭാരതി കുളനട പ്രസിഡന്റ് ശ്രീ ജി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സേവാഭാരതി പത്തനംതിട്ട ജില്ലാ അധ്യക്ഷൻ അഡ്വ. ഡി. അശോക് കുമാർ നിർവഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹ സേവാ പ്രമുഖ് ശ്രീ കെ. രാധാകൃഷ്ണൻ കുടുംബത്തിന് മംഗളപത്രം സമർപ്പിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി പി. ശ്രീജിത്ത് സേവാസന്ദേശം നൽകി.

സേവാഭാരതി കുളനട സെക്രട്ടറി സുജിത് കെ. ആർ സ്വാഗതവും, മീഡിയ കോർഡിനേറ്റർ സോമൻ കെ. ആർ നന്ദിയും രേഖപ്പെടുത്തി. കൊഴുവല്ലൂർ വടൂർ തെങ്ങിൽ സ്വദേശികളായ സർവ്വശ്രീ മാധവൻ പിള്ള, ഗോപാലകൃഷ്ണൻ നായർ, ഗണേശൻ നായർ എന്നീ സഹോദരങ്ങൾ ഭൂദാനമായി സേവാഭാരതി കുളനടയ്ക്ക് നൽകിയ സ്ഥലത്താണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.