
Aug 06, 2026 05:18 PM
പത്തനംതിട്ട : സേവാഭാരതി കോട്ടാങ്ങാലിന് \"സുകൃതം വയോജന സാന്ത്വന പരിചരണം\" പ്രവർത്തനങ്ങൾക്കായി സേവാശക്തി ഫൗണ്ടേഷൻ നൽകിയ പുതിയ വാഹനം കോട്ടാങ്ങാൽ ദേവി ക്ഷേത്ര പടയണി കമ്മറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കൈമാറി. യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൻ സേവാശക്തി ഫൗണ്ടേഷൻ പ്രതിനിധി ശ്രീ. സി. എസ്. സോമൻ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. Adv. D അശോക് കുമാർ (ദേശീയ സേവാഭാരതി ജില്ലാ പ്രസിഡൻ്റ്) സേവാ സന്ദേശം നൽകി). വാർഡ് മെമ്പർമാരായ ശ്രീമതി മായാദേവി , ശ്രീമതി.സുമ സജികുമാർ ,ശ്രീമതി മഞ്ജുഷ ,എന്നിവർ ആശംസാ പ്രസംഗം നടത്തി. കോട്ടാങ്ങാൽ സേവാഭാരതിയുടെ സെക്രട്ടറി യൂണിറ്റ് ട്രഷറർ ശ്രീ.G. ബിനുരാജ് സ്വാഗതവും ശ്രീ.കെ.ആർ. സുരേഷ് കൃതഞജതയും അർപ്പിച്ചു സംസാരിച്ചു . തുടർന്ന് പുതിയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും നടന്നു.