Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

സേവാഭാരതി സുകൃതം പാലിയേറ്റീവ് സംഗമം കുളനട

Oct 06, 2026 02:24 PM

കുളനട: സേവാഭാരതി കുളനട യൂണിറ്റിന്റെ നേതൃത്വത്തിൽ സുകൃതം സാന്ത്വന വയോജന പരിചരണ പദ്ധതിയുടെ നാലാം വാർഷികവും പാലിയേറ്റീവ് സേവാസംഗമവും ഓണക്കോടി വിതരണവും ഓണസദ്യയും സംഘടിപ്പിച്ചു. കുളനട ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ആറന്മുള വിജയാനന്ദ വിദ്യാപീഠം മാനേജരും പുല്ലാട് അമൃതധാര ഗോശാല മാനേജിംഗ് ട്രസ്റ്റിയുമായ അജയകുമാർ വല്യൂഴത്തിൽ ഉദ്ഘാടനം ചെയ്തു.

സേവാഭാരതി പത്തനംതിട്ട ജില്ലാ ഖജാൻജിയും കുളനട യൂണിറ്റ് പ്രസിഡന്റുമായ അനിൽ കുമാർ ടി. അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. ഡി. അശോക് കുമാർ, ആർ.എസ്.എസ് കേരള പ്രാന്ത സഹ സേവാ പ്രമുഖ് ഗിരീഷ് കുമാർ, ആർ.എസ്.എസ് ജില്ലാ സേവാ പ്രമുഖ് ജി. ബിനു എന്നിവർ സംസാരിച്ചു.

സാന്ത്വന പരിചരണത്തിന്റെ പ്രാധാന്യവും സമൂഹത്തിലെ വയോജനങ്ങൾക്കും പാലിയേറ്റീവ് പരിചരണം ആവശ്യമായവർക്കും കരുതലും പിന്തുണയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സംഗമം ഓർമ്മിപ്പിച്ചു. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓണക്കോടി വിതരണം നടത്തുകയും പങ്കെടുത്തവർക്കായി ഓണസദ്യ ഒരുക്കുകയും ചെയ്തു.

സേവാഭാരതി യൂണിറ്റ് വൈസ് പ്രസിഡന്റ് അഡ്വ. സുജിത് വി.ബി. സ്വാഗതവും സുകൃതം പാലിയേറ്റീവ് കെയർ കോ-ഓർഡിനേറ്റർ വി. രാജലക്ഷ്മിയമ്മ നന്ദിയും പറഞ്ഞു. സുകൃതം പദ്ധതിയുടെ തുടർച്ചയായ സേവന പ്രവർത്തനങ്ങൾക്ക് സംഗമം കൂടുതൽ ഊർജം പകരുന്നതായി.