Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

ആംബുലൻസ് ഉദ്ഘാടനം പത്തനംതിട്ട

Mar 17, 2026 02:01 PM

പത്തനംതിട്ട : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (CSR) മുഖേന സേവാഭാരതി പത്തനംതിട്ടയ്ക്ക് അനുവദിച്ച ആംബുലൻസിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീ എം. പി. പത്മകുമാർ നിർവഹിച്ചു. സ്കൂൾ ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ നന്ദഗിരി അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് തിരുവല്ല റീജണൽ അസിസ്റ്റന്റ് മാനേജർ ശ്രീമതി രമ്യ കൃഷ്ണ ആംബുലൻസിന്റെ താക്കോൽദാനം നിർവഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ. പി. കൃഷ്ണൻ നമ്പൂതിരി സേവാ സന്ദേശം നൽകി. രാഷ്ട്രീയ സ്വയംസേവക സംഘം പത്തനംതിട്ട ഖണ്ഡ് സംഘചാലക് ശ്രീ ശിവശങ്കരൻ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് തിരുവല്ല ചീഫ് മാനേജർ വിശ്വരാജ് വി, സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡി. അശോക് കുമാർ, രക്ഷാധികാരി ബാലചന്ദ്രൻ, പത്തനംതിട്ട ക്ലസ്റ്റർ ചീഫ് മാനേജർ അജീഷ് കെ. ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീ പ്രമോദ് കുമാർ എ. ആർ സ്വാഗതവും എസ്. നാരായണൻ കൃതജ്ഞതയും രേഖപ്പെടുത്തി.