
Aug 06, 2026 05:33 PM
പത്തനംതിട്ട : സേവാഭാരതി കൊറ്റനാട് യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ആശ പ്രമോദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, ഡോക്ടർ മിഥുൻ രാജ് (MBBS, DFM) സുകൃതം പദ്ധതി ഉത്ഘാടന കർമ്മം നിർവഹിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല സെനറ്റ് അംഗമായ ശ്രീ അരുൺ മോഹനെ പരിപാടിയിൽ വച്ച് ആദരിച്ചു, കൊറ്റനാട് പഞ്ചായത്ത് 13 വാർഡ് മെമ്പർ ശ്രീ സനൽകുമാർ മൊമെന്റോ കൈമാറി. സേവാഭാരതി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എൻ സന്തോഷ് കുമാർ സേവാ സന്ദേശം നൽകി. യൂണിറ്റ് സെക്രട്ടറി ശ്രീമതി ഇന്ദു അജിത് സ്വാഗതവും. യൂണിറ്റ് ജോ:സെക്രട്ടറി ശ്രീമതി ശ്രീജ അനിൽ കൃതജ്ഞതയും അർപ്പിച്ചു. പാലിയേറ്റീവ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ ജനറൽ സെക്രട്ടറി എൻ സന്തോഷ് കുമാർ നിർവഹിച്ചു.