Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

പത്തനംതിട്ട ജില്ലാ കാര്യശാല

Aug 13, 2026 04:30 PM

പത്തനംതിട്ട : ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ കാര്യശാല 2026 ജൂലൈ 26-ന് (ഞായറാഴ്ച) പന്തളം കടക്കാട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീ. ഡി. അശോക് കുമാറിന്റെ അധ്യക്ഷതയിൽ നടന്നു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 205 പ്രതിനിധികൾ കാര്യശാലയിൽ പങ്കെടുത്തു. ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ സമിതി രക്ഷാധികാരി ശ്രീ. ടി. ആർ. ബാലചന്ദ്രൻ യോഗ നടപടികൾ ഉദ്‌ഘാടനം ചെയ്തു.

ഉച്ചയ്ക്ക് 2.30-ന് ആരംഭിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എൻ. സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു. തുടർന്ന് അധ്യക്ഷ ഭാഷണത്തിനു ശേഷം, ജനറൽ സെക്രട്ടറി 2025 -26 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു .

സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശ്രീരാം ശങ്കറിന്റെ വീഡിയോ സന്ദേശത്തോടെയാണ് കാര്യശാലയ്ക്ക് തുടക്കമായത്. സംഘടനയുടെ വിഷൻ, മിഷൻ, മൂല്യങ്ങൾ, സംഘടനാ സംസ്കാരം, സാമൂഹിക പ്രഭാവം എന്നീ വിഷയങ്ങളെ ആസ്പദമാക്കി, ധാർമ്മികത, സേവാഭാവം, പ്രതിബദ്ധത എന്നീ മൂല്യങ്ങൾ മുൻനിർത്തി കാര്യകർത്താക്കളുടെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനും സംഘടനാ വികാസം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ക്ലാസുകൾ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എൻ. സന്തോഷ് കുമാർ, ട്രഷറർ ശ്രീ. ടി. അനിൽകുമാർ, സെക്രട്ടറി ശ്രീ. പി. പ്രസാദ്, ജില്ലാ സാമാജികം കോർഡിനേറ്റർ ശ്രീ. കെ. ആർ. അജിത് എന്നിവർ നയിച്ചു.

സമാപന സമ്മേളനത്തിൽ ആർ.എസ്.എസ്. ശബരിഗിരി വിഭാഗ് സേവാപ്രമുഖ് ശ്രീ. വി.ഉണ്ണികൃഷ്ണൻ 2026–27 വർഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. അഡ്വ. ഡി അശോക് കുമാർ (പ്രസിഡന്റ്), ശ്രീ എൻ സന്തോഷ് (ജനറൽ സെക്രട്ടറി), ശ്രീ ടി അനിൽകുമാർ (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന 31 അംഗ ജില്ലാ സമിതിയാണ് 2026–27 പ്രവർത്തനവർഷത്തേക്കായി പ്രഖ്യാപിച്ചത്. തുടർന്ന് 2026–27 പ്രവർത്തനവർഷത്തിൽ സേവാഭാരതി യൂണിറ്റുകൾ ഏറ്റെടുത്ത് നടപ്പാക്കേണ്ട വിവിധ സേവന പദ്ധതികളുടെ വിശദീകരണവും പ്രവർത്തന മാർഗരേഖയും പങ്കെടുത്ത പ്രവർത്തകർക്കായി അവതരിപ്പിച്ചു.

സംസ്ഥാന ഐ. ടി. കോർഡിനേറ്റർ ശ്രീ. ജി. ശ്രീകുമാർ സമാരോപ് സന്ദേശം നൽകി. സെക്രട്ടറി ശ്രീ. കെ. ആർ. അജിത് കൃതജ്ഞത രേഖപ്പെടുത്തി. വൈകിട്ട് 6.30-ന് യോഗം സമാപിച്ചു.